ചാല മാര്‍ക്കറ്റില്‍ കടകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവനന്തപുരത്തെ പ്രസിദ്ധമായ മാര്‍ക്കറ്റില്‍ പരിശോധന നടത്തി പത്ത് കടകള്‍ക്കെതിരെ നടപടി തുടങ്ങി. പരിശോധ വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലാ സപ്ളൈഓഫീസറുടേയും ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളറുടേയും നേതൃത്വത്തില്‍ ചാല മാര്‍ക്കറ്റില്‍ പരിശോധ നടത്തി. 31 കടകള്‍ പരിശോധിച്ചതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ 10 കടകള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു.

ഇതില്‍ മൂന്ന് കടകള്‍ക്ക് ലീഗല്‍ മെട്രോളജി വകുപ്പ് പിഴ ചുമത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :