ചന്ദ്രികയിലെ കെഎന്‍എ ഖാദറിന്‍റെ ലേഖനം വ്യക്തിപരമാണ്: ഇ അഹമ്മദ്

തിരുവന്തപുരം| WEBDUNIA|
PRO
ചന്ദ്രികയില്‍ കെഎന്‍എ ഖാദറിന്‍റെ ലേഖനം വന്നത് വ്യക്തിപരമാണെന്ന് ഇ അഹമ്മദ് പറഞ്ഞു. ഒരിക്കലും ഇത് മുസ്ലിം ലീഗ് നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാചകമടി കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലെന്നാണ് ലേഖനത്തില്‍ കെഎന്‍എ ഖാദര്‍ മുന്നറിയിപ്പ് നല്‍കിയത്. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിനും രൂക്ഷമായ വിമര്‍ശനമാണ് ലേഖനത്തിലുള്ളത്. പ്രശ്നം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യുഡിഎഫ് എക്കാലത്തും ശക്ത്മായി ഐക്യത്തോടെ പോകണമെന്നാണ് ലീഗിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :