തൃശൂര്‍|
Joys Joy|
Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (09:54 IST)
വിവാദവ്യവസായി മുഹമ്മദ് നിസാം സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബന്ധുക്കള്‍. ചന്ദ്രബോസിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം, മരിക്കുന്നതിനു മുമ്പ് ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. ഭാര്യയോടും മക്കളോടും ബന്ധുക്കളോടും ചന്ദ്രബോസ് മരണത്തിനു മുമ്പ് പലപ്പോഴും സംസാരിച്ചിരുന്നു. എന്നാല്‍, ആ സമയത്തൊന്നും ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. ഇത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.
മരിക്കുന്നതിനു മുമ്പ് ചന്ദ്രബോസ് തന്നോട് സംസാരിച്ചിരുന്നെന്ന് ബന്ധു ധനമോന് വ്യക്തമാക്കി. ഇതിനിടെ നിസാമിന്റെ സാമ്പത്തികസ്രോതസുകള്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.