ചന്ദ്രചൂഡനെതിരെ പിണറാ‍യി

PTIFILE
ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ നാവ് വാടകയ്ക്ക് എടുത്ത് സംസാരിക്കരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചന്ദ്രചൂഡന്‍റെ പ്രസ്താവനകള്‍ക്ക് മറുപടി പറയാത്തത് ദൌബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

സി പി എം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രചുഡന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകളോട് രൂക്ഷമായാണ് പിണറായി പ്രതികരിച്ചത്.

ദേവസ്വം മന്ത്രി സുധാകരന്‍റെ പ്രസ്താവനകള്‍ ആന പിണ്ഡമിട്ട് നടക്കുന്നതിന് സമാനമാണെന്നും മറ്റ് ഇടത് മുന്നണി നേതാക്കള്‍ ആനപിണ്ഡം വാരാനാണ് നടക്കുന്നതെന്നും ചന്ദ്രചൂഡന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദേഹം. സി പി എം സമ്പന്ന വര്‍ഗ്ഗങ്ങള്‍ക്ക് പിന്നാലെ ആണെന്നും ചന്ദ്രചുഡന്‍ ആരോപിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സി പി എമ്മാണോ സി പി ഐ ആണോ സമ്പന്ന വര്‍ഗ്ഗങ്ങള്‍ക്ക് പിന്നാലെ പോകുന്നതെന്ന്
ചന്രചൂഡന്‍ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.പിണറായിയുടെ വിമര്‍ശനം മുന്നണി സംവിധാനങ്ങളില്‍ രുക്ഷമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കരുതുന്നു.
കോഴിക്കോട്| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :