തിരുവനന്തപുരം|
WEBDUNIA|
Last Modified വെള്ളി, 12 ഫെബ്രുവരി 2010 (14:55 IST)
PRO
കേന്ദ്രം നല്കിയ ഗോതമ്പ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വിറ്റഴിച്ചതില്‍ നഷ്ടം നേരിട്ടെന്ന എജിയുടെ കണ്ടെത്തല്‍ പരിശോധിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നടപടിയിലൂടെ ആറു കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു എജിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രാഥമികമാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭ പരിശോധിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും.
തിരുവനന്തപുരത്ത് മൊബൈല്‍ മാവേലിസ്റ്റോര്‍ സമ്പ്രദായം നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരത്ത് റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.