കൊല്ലം|
WEBDUNIA|
Last Modified ശനി, 29 ഓഗസ്റ്റ് 2009 (15:01 IST)
PRO
ഗോകുലം ഗോപാലന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭീഷണി. ഗോകുലം ഗോപാലന് കളിച്ചാല്‍ തിരിച്ച് കളിക്കാനറിയാമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഗോകുലം ചിറ്റ്സിന്റെ ഓഫീസുകള്‍ പിക്കറ്റ് ചെയ്യുന്ന കാര്യം ആലോചിച്ച് വരികയാണ്. അതിന് വാടക ഗുണ്ടകളേയോ കൂലിക്ക് ആളേയോ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോകുലം ഗോപാലന്റെ മദ്രാസ് സ്റ്റൈല്‍ ഇവിടെ വേണ്ട. എം ബി ശ്രീകുമാറിന്റെ സ്വത്ത് വിവരത്തെ കുറിച്ച് അന്വേഷിക്കണം. ഗുരുദേവന്റെ ചിത്രമുള്ള എസ് എന്‍ ട്രസ്റ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് കത്തിച്ചവര്‍ സ്വന്തം സംസ്കാരത്തെ തന്നെയാണ് കത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ എസ് എന്‍ ട്രസ്റ്റ് ഓഫീസിന് മുന്നില്‍ ശ്രീനാരായണ ധര്‍മ്മവേദി പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഗോകുലം ഗോപാലനാണ് ശ്രീനാരായണ ധര്‍മ്മവേദിയുടെ പ്രസിഡന്റ്.
ട്രസ്റ്റില്‍ സാമ്പത്തിക തിരിമറി നടക്കുന്നുവെന്നാരോപിച്ച് എസ് എന്‍ ട്രസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചത്. ട്രസ്റ്റില്‍ വെള്ളാപ്പള്ളി നടേശന്റെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും ധര്‍മ്മവേദി ആവശ്യപ്പെട്ടിരുന്നു.