ഗുണ്ടാ തലവന്‍‌മാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം| WEBDUNIA|
PRO
ഗുണ്ടാ തലവന്‍മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം പോള്‍ വധക്കേസില്‍ ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

2004 ല്‍ കരിക്കകം കടകം‌പള്ളി സ്വദേശി ശിവപ്രസാദിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കുക. ഈ കേസിലാണ് തിരുനെല്‍‌വേലിയില്‍ ഇവര്‍ കീഴടങ്ങിയത്. ഇന്ന് അഞ്ച് മണിക്ക് മുമ്പ് ഇവരെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കണമെന്ന് കാണിച്ചാണ് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുനെല്‍‌വേലി കോടതിയില്‍ ഈന്‍ പ്രൊഡക്ഷന്‍ വാറണ്ട് ഹാജരാക്കിയതിന് ശേഷമാണ് ഇരുവരെയും കേരള പോലീസിന് കൈമാറിയത്.

തിരുവനന്തപുരത്തെത്തിച്ച ഓം പ്രകാശിനെയും രാജേഷിനെയും ഇന്നലെ തന്നെ പൂജപ്പുര സെന്‍‌ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇരുവരെയും പോള്‍ വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :