അറസ്റ്റ് ചെയ്യാനായി പൊലീസ് എത്തിയപ്പോള്‍ ഇരുവരും വിടുകളിലുണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യരുതെന്ന ഇവരുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ബുധനാഴ്ച രാത്രി ഏഴുമണിയോടെ ചീഫ് കെമിക്കല്‍ ലാബ് എക്സാമിനര്‍ ഗീതയുടെ പേട്ട പള്ളിമുക്കിലുള്ള വീട്ടില്‍ പൊലീസെത്തി.
ഗീത വീട്ടിലില്ലെന്നും എവിടെ പോയെന്ന് അറിയില്ലെന്നും ഭര്‍ത്താവ് അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് മടങ്ങി.പിന്നീട് വലി യശാലയിലെ അനലിസ്റ്റ് ചിത്രയുടെ വീട്ടില്‍ പൊലീസെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. മഫ്റ്റി പൊലീസ് നേരത്തെ അന്വേഷിച്ചപ്പോഴും കണ്ടെത്തനായില്ല.
ഓഫീസില്‍ അന്വേഷിച്ചപ്പോഴും ഗീതയും ചിത്രയും അവധിയിലാണെന്ന വിവരമാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സിസ്റ്റര്‍ അഭയയുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ സ്വാഭാവികമായ തിരുത്തലുകള്‍ മാത്രമാണ് വരുത്തിയതെന്ന് കഴിഞ്ഞ ദിവസം ഗീ തയുടെയും ചിത്രയുടെയും അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു.
ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പൈട്ടെങ്കിലും കോടതി ആവശ്യം നിരസിച്ചു. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിടാനാവില്ലെന്ന് സെഷന്‍സ് കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂണ്‍ രണ്ടിന് പരിഗണിക്കാനായി മാറ്റി വയ്ക്കുകയും ചെയ്തു.