ഗര്‍ഭിണിയായ വിദ്യാര്‍ഥിനി വാടക വീട്ടില്‍ ജീവനൊടുക്കി

ചെങ്ങന്നൂര്‍| WEBDUNIA| Last Modified തിങ്കള്‍, 21 ജനുവരി 2013 (11:08 IST)
PRO
PRO
ഗര്‍ഭിണിയായ എം ടെക് വിദ്യാര്‍ഥിനി വാടക വീട്ടില്‍ ജീവനൊടുക്കി. തലശേരി പിണറായി റെനീഷ്‌ ഭവനില്‍ റെനീഷിന്റെ ഭാര്യ സ്നേഹ (28) ആണു മരിച്ചത്‌. ചെങ്ങന്നൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ എംടെക്‌ ഇലക്ട്രോണിക്സ്‌ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്‌ സ്നേഹ.

ചെങ്ങന്നൂരില്‍ ഇരുവരും വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍‌വച്ച് ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് സ്നേഹ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം നടക്കുമ്പോള്‍ റെനീഷും സ്നേഹയുടെ അച്ഛന്‍ ഗണേശ്‌ ബാബുവും സ്നേഹയുടെ സഹോദരന്‍ സൗഗന്ധും വീട്ടിലുണ്ടായിരുന്നു. മുറിക്കുള്ളില്‍ കയറിയ സ്നേഹ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന്‌ പരിശോധിച്ചപ്പോഴാണ്‌ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്‌.

വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കടന്ന്‌ മൂവരും ചേര്‍ന്ന്‌ സ്നേഹയെ താഴെയിറക്കി. തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന്‌ സ്നേഹ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നെന്ന്‌ പൊലീസ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :