കർഷക​ന്റെ ആത്​മഹത്യ: വില്ലേജ്​ അസിസ്​റ്റൻറ്​ ​കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ

കർഷക​ന്റെ ആത്​മഹത്യയ്ക്കു പിന്നില്‍ വില്ലേജ്​ അസിസ്​റ്റന്റെന്ന് ഭാര്യ

Kozhicode, Keralam, Suicide, Farmer, കോഴിക്കോട്, കേരളം, ആത്മഹത്യ, കര്‍ഷകര്‍
പേരാ​മ്പ്ര| AISWARYA| Last Updated: വ്യാഴം, 22 ജൂണ്‍ 2017 (09:53 IST)
ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകനോട് വില്ലേജ്​ അസിസ്​റ്റൻറ്​ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് കര്‍ഷകന്റെ ഭാര്യ മോളി. മകളുടെ വിവാഹാവശ്യത്തിനായി ഭൂമി വിൽക്കാനാണ്​ ജോയ്​ ശ്രമിച്ചിരുന്നത്​. എന്നാൽ വില്ലേജ്​ അധികൃതർ നികുതി സ്വീകരിക്കാത്തതിനാൽ വിൽപ്പന സാധിച്ചിരുന്നില്ല. ഇതാണ് മരണത്തിന് കാരണമായതെന്ന് ഭാര്യ പറഞ്ഞു.

അതേസമയം മരണത്തിന് കാരണം റവന്യൂ ഉദ്യോഗസ്​ഥരാണെന്ന്​
ജോയിയു​ടെ സഹോദരൻ ആരോപിച്ചു. ചെ​മ്പ​നോട സ്വ​ദേ​ശി കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ ജോ​യി എ​ന്ന തോ​മ​സി​നെ​യാ​ണ് ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫി​സിന്റെ ഗ്രി​ല്ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്.

കലക്​ടറെത്താതെ മൃതദേഹം മാറ്റാൻ തയാറല്ലെന്ന നിലപാടിലാണ്​ നാട്ടുകാർ.
എന്നാല്‍ അതേസമയം, സംഭവത്തെ കുറിച്ച്​ അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാൻ കലക്​ടറോട്​
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ആവശ്യ​പ്പട്ടിട്ടുണ്ട്. കുടുംബത്തിന്​ നഷ്​ടപരിഹാരം നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്​ത്​ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :