ക്ഷേത്ര സ്വത്ത് മൂല്യനിര്‍ണയത്തിന് പണം ലഭിച്ചില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 17 ഫെബ്രുവരി 2012 (19:46 IST)
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ മൂല്യനിര്‍ണയത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പണം നല്‍കിയിട്ടില്ലെന്ന് മൂല്യനിര്‍ണയ സമിതി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്.

ക്ഷേത്രത്തിന്റെ ഭരണസമിതി നല്‍കിയ 15 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും സമിതി കോടതിയെ അറിയിച്ചു. മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് സി നിലവറയില്‍ നിന്നായിരിക്കുമെന്നും സമിതി കോടതിയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :