ക്രീമി ലെയര്‍ വരുമാന പരിധി ആറ് ലക്ഷമാക്കി

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 7 ഫെബ്രുവരി 2014 (16:29 IST)
PRO
PRO
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഉദ്യോഗ സം‍വരണത്തിനുള്ള ക്രീമി ലെയര്‍ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നിലവിലെ വരുമാന പരിധിയായ നാലര ലക്ഷം രൂപയില്‍ നിന്ന് ആറു ലക്ഷമായാണ്‌ ക്രീമിലെയര്‍ പരിധി ഉയര്‍ത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മേയ് മാസത്തില്‍ തന്നെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഉദ്യോഗ സം‍വരണത്തിനുള്ള ക്രീമി ലെയര്‍ വാര്‍ഷിക വരുമാന പരിധി ആറു ലക്ഷമായി ഉയര്‍ത്തിയിരുന്നു.

സംസ്ഥാനത്ത് ഇത്തരമൊരു നിലപാടെടുക്കുന്നതിനു കഴിഞ്ഞ ഡിസംബറില്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :