കോഴിയിറച്ചി ആര്‍ക്കും വേണ്ട, കേരളത്തില്‍ ദിവസം 16 ലക്ഷം കിലോയുടെ വില്‍പ്പന കുറവ്!

കോഴി, ചിക്കന്‍, മട്ടന്‍, ആന്‍റിബയോട്ടിക്, ഇറച്ചി
കൊച്ചി| Last Updated: തിങ്കള്‍, 4 ഓഗസ്റ്റ് 2014 (16:18 IST)
ഒരു ദിവസം ശരാശരി 20 ലക്ഷം കിലോ കോഴിയിറച്ചിയാണ് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വിറ്റഴിച്ചിരുന്നത്. കോഴികളില്‍ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നു എന്നും ഇത് മനുഷ്യന്‍റെ ആരോഗ്യം തകര്‍ക്കുമെന്നുമുള്ള പ്രചരണം ശക്തമായതോടെ കോഴിയിറച്ചി വില്‍പ്പന കുത്തനെ കുറഞ്ഞു.

16 ലക്ഷം കിലോയുടെ കുറവാണ് ഉണ്ടായത്. ഇപ്പോള്‍ ശരാശരി നാലുലക്ഷം കിലോ കോഴിയിറച്ചി മാത്രമാണ് പ്രതിദിനം വില്‍ക്കപ്പെടുന്നത്.

കോഴികളില്‍ ഉപയോഗിക്കുന്ന ആന്‍റി ബയോട്ടിക്കുകള്‍ മനുഷ്യന്‍റെ പ്രതിരോധശേഷി തകര്‍ക്കുമെന്ന പഠന റിപ്പോര്‍ട്ടാണ് കേരളത്തിലെ കോഴിവിപണിയെ പ്രതികൂലമായി ബാധിച്ചത്. പാലക്കാട് ഗോപാലപുരം ചെക്ക് പോസ്റ്റ് വഴി 110 ലോഡ് കോഴിയാണ് ദിവസവും സംസ്ഥാനത്തേക്ക് വന്നിരുന്നത്. എന്നാല്‍ ഇപ്പോഴിത് 25 - 30 ലോഡ് ആയി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോഴി വിപണി തകര്‍ന്നതോടെ മീന്‍, ബീഫ്, മട്ടണ്‍ എന്നിവയുടെ വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :