കോഴിക്കോട്|
WEBDUNIA|
Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2013 (17:46 IST)
PRO
റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മിനുക്കുന്നതിനൊപ്പം യാത്രക്കാരുടെ സൌകര്യാര്‍ഥം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും ഏര്‍പ്പെടുത്തുന്നുവെന്നും ഇതിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട്
യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനുമായി രണ്ട് എസ്കലേറ്ററുകളാണ് സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമില്‍ സ്ഥാപിക്കുന്നത്. സ്ഥാപിക്കല്‍ ജോലി ഏതാണ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനോട് അനുബന്ധിച്ചുള്ള വൈദ്യുതീകരണം, റൂഫിംഗ് പ്രവര്‍ത്തികള്‍, ക്ലാഡിംഗ് എന്നിവ ഒരു മാസം കൊണ്ട് പൂര്‍ത്തിയാവും.
ചെന്നൈയിലെ ജോണ്സണ് ലിഫ്റ്റ് ആന്റ് എസകലേറ്റര് കമ്പനിയാണ് ഇതിന്റെ കരാറുകാര്‍. അഞ്ച് വര്‍ഷത്തെ മെയിന്റനന്‍സ്, സര്‍വീസ് പ്രവര്‍ത്തികള്‍ക്കായി പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വീതം ചിലവാകും. ഇതിനൊപ്പം ലിഫ്റ്റ്, ഫുട് ഒവര്‍ ബ്രിഡ്ജ് എന്നിവയുടെ പണിയുംനടക്കുന്നുണ്ട്.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും എറണാകുളത്തും എസ്കലേറ്ററുകള്‍ സ്ഥാപിക്കുന്ന പണി ആരംഭിച്ചു കഴിഞ്ഞു.