കോതമംഗലം നഴ്‌സ് സമരം തീര്‍ന്നു: മാലാഖമാര്‍ക്ക് വിജയം

ആലുവ| WEBDUNIA|
PRO
PRO
മാനേജ്‌മെന്റ്‌ സേവന വേതന വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായതായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. മന്ത്രിമാരായ വി എസ്‌ ശിവകുമാറിന്റേയും ഷിബു ബേബിജോണിന്റേയും സാന്നിധ്യത്തില്‍ മാനേജ്‌മെന്റ്‌ പ്രതിനിധികളും നഴ്‌സുമാരുമായി ആലുവയിലായിരുന്നു ചര്‍ച്ച.

മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാനുള്ള മുന്‍തീരുമാനം പ്രയോഗത്തില്‍ വരുത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ആശുപത്രി ജീവനക്കാരും രോഗികളും തമ്മിലുള്ള അനുപാതം പഠിക്കാന്‍ സമിതിയെ രൂപീകരിക്കുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ഒരു ദിവസമെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കില്‍ മിനിമം വേതനം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

114 ദിവസം നീണ്ട സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മൂന്നു നഴ്‌സുമാര്‍ ആസ്പത്രിയുടെ അഞ്ചാം നിലയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് സമരം രൂക്ഷമായത്. ആത്മഹത്യ സമരത്തിനൊടുവില്‍ വി എസിന്റെ ശക്തമായ ഇടപെടലോടെ സമരം ഏകദേശം ഒത്തുതീര്‍പ്പിലായി. തുടര്‍ന്ന് ഞായറാഴ്ച മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട ചര്‍ച്ചയില്‍ സമരം തീര്‍ന്നതായി പ്രഖ്യാപിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :