കോണ്‍ഗ്രസുമായി ചേരില്ല: മുരളി

WDWD
കേരളത്തില്‍ കോണ്‍ഗ്രസുമായി കൂട്ട്‌ചേര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് കെ മുരളീധരന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നാലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ല. സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ നിലപാട് കേന്ദ്ര നേതൃത്വം അംഗികരിക്കുമന്നാണ് പ്രതീക്ഷ- മുരളീധരന്‍ പറഞ്ഞു.

ഏതെങ്കിലും ഒരു മുന്നണിക്കൊപ്പമാവും എന്‍സിപി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുക. ഏത് മുന്നണിക്കൊപ്പമാണ് മത്സരിക്കുന്നതെന്ന് ഏപ്രില്‍ രണ്ടിന് ചേരുന്ന ദേശീയ സമിതിയില്‍ തീരുമാനിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കോഴിക്കോട്| WEBDUNIA|
കെ കരുണാ‍കരനെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരം വ്യക്തികള്‍ തമ്മില്ലല്ല ആശയങ്ങള്‍ തമ്മിലാണ് എന്ന മറുപടിയാണ് മുരളി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :