കോണ്‍ഗ്രസും ലീഗും വെടിനിര്‍ത്തലിന്!

കോഴിക്കോട്| WEBDUNIA|
PRO
PRO
അഞ്ചാം മന്ത്രിയുടെ പേരില്‍ തുടങ്ങിയ പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കാന്‍
കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ ധാരണയായി. യു ഡി എഫിലെ പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ലീഗ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

ശനിയാഴ്ച പാണക്കാട് തങ്ങളും കെ പി എ മജീദും നടത്തിയ പരസ്യ പ്രസ്താവനകളോട് കോണ്‍ഗ്രസ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചതോടെ യു ഡി എഫിന്റെ ഭാവിയെക്കുറിച്ചു പോലും ആശങ്കകള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വെടിനിര്‍ത്തലിന് ധാരണയായത്.

ഇനി വിവാദങ്ങള്‍ ഉണ്ടാകില്ലെന്നും ചിരിച്ച മുഖത്തോടെ എത്തിയ നേതാക്കള്‍ അറിയിച്ചു. മുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കരുതി എല്‍ ഡി എഫ് മോഹങ്ങള്‍ മെനയേണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :