തിരുവനന്തപുരം|
rahul balan|
Last Modified ശനി, 26 മാര്‍ച്ച് 2016 (10:40 IST)
കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ
ചര്‍ച്ചകള്‍ ഇന്നും തുടരും. തര്‍ക്കം നിലനില്‍ക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തി ല്‍ ഘടകകക്ഷികളുമായി സമവായത്തിലെത്താനാണ് ശ്രമം. ഈ ആഴ്ചതന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുവാന്‍ കെ പി സി സി തെരഞ്ഞെടുപ്പ് ഇന്ന് സമിതി ചേരും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ച നടത്തും. അതിനുശേഷം ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കും.
അടുത്ത ദിവസം തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്ക് പോകുന്നതിനാല്‍ ഇന്ന് തന്നെ സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമാനത്തിലെത്താനാണ്
യു ഡി എഫിന്റെ നീക്കം.