കോട്ടയത്ത് ട്രെയിന്‍‌തട്ടി രണ്ട് സ്ത്രീകള്‍ മരിച്ചു; സമീപത്ത് പുഴയിലും മൃതദേഹങ്ങള്‍

കോട്ടയം| WEBDUNIA| Last Modified ചൊവ്വ, 25 മാര്‍ച്ച് 2014 (08:48 IST)
PRO
കോട്ടയം കുമരനല്ലൂരില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. രണ്ടു കുട്ടികള്‍ പരുക്കേറ്റു. കട്ടപ്പന സ്വദേശി സന്ധ്യ, മകള്‍ വിദ്യ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അശ്വിന്‍ , അഖില്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നു കാലത്ത് കുമരനല്ലൂര്‍ റെയില്‍വേ ഗെയ്റ്റിന് സമീപത്തുവച്ചാണ് ഇവരെ ട്രെയിനിടിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നേയുള്ളൂ. സമീപത്ത് പുഴയില്‍നിന്നും രണ്ടു അഞ്ജാത മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :