കോട്ടയം പാതയില്‍ ഇന്നും ഗതാഗതനിയന്ത്രണം

കോട്ടയം| WEBDUNIA| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2010 (10:34 IST)
കോട്ടയം - എറണാകുളം പാതയില്‍ ഇന്നും മൂന്നു മണിക്കൂര്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കോട്ടയം മീനച്ചിലാര്‍ പാലത്തിന്‍റെ ഗര്‍ഡറുകള്‍ മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ ഈ വഴിയുള്ള ഒമ്പതു ദീര്‍ഘദൂര ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും.

അതേസമയം, പാലത്തിന്‍റെ അറ്റകുറ്റപ്പണി ഇന്നു തീരുമെന്നാണു പ്രതീക്ഷയെന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണി ഇന്ന് തീരുകയാണെങ്കില്‍ രാത്രിയോടെ ഗതാഗതനിയന്ത്രണം പിന്‍വലിക്കും.

ഇന്നത്തെ തിരുവനന്തപുരം - മംഗലാപുരം - തിരുവനന്തപുരം പരശുറാം എക്സ്പ്രസ്(6650/6649), തിരുവനന്തപുരം - ഹൈദരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ്(7229/7230), തിരുവനന്തപുരം - ന്യൂഡല്‍ഹി - തിരുവനന്തപുരം കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(2625/2626), കന്യാകുമാരി - മുംബൈ സിഎസ്റ്റി ജയന്തി ജനത എക്സ്പ്രസ്(6382), ബംഗളൂരു - കന്യാകുമാരി എക്സ്പ്രസ് (6526), ഡെറാഡൂണ്‍ - കൊച്ചുവേളി എക്സ്പ്രസ് (2288) എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :