കോടിയേരിയെ തടഞ്ഞിട്ടില്ല: എ കെ ബാലന്‍

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മുണ്ടൂരില്‍ കോടിയേരി ബാലകൃഷ്‌ണനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിട്ടില്ലെന്ന് സി പി എം നേതാവ് എ കെ ബാലന്‍. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

സഖാക്കള്‍ ആശങ്ക പങ്കുവയ്‌ക്കുക മാത്രമാണ്‌ ചെയ്‌തത്‌. പാര്‍ട്ടി നടപടികളുമായി മുന്നോട്ടു പോകുമെന്നും എളമരം കരീമിന്റെ റിപ്പോര്‍ട്ട്‌ ഒരു മാസത്തിനുളളില്‍ വരുമെന്നും എ കെ ബാലന്‍ വ്യക്‌തമാക്കി.

അതേസമയം, പാര്‍ട്ടിയുമായി തല്‍ക്കാലം സഹകരിക്കേണ്ടതില്ല എന്നാണ്‌ വിമതരുടെ തീരുമാനം. ഗോകുല്‍ദാസ്‌ വിഷയത്തില്‍ എളമരം കരീമിന്റെ റിപ്പോര്‍ട്ട്‌ വരുന്നതു വരെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന്‌ വിട്ടു നില്‍ക്കുമെന്നും റിപ്പോര്‍ട്ട്‌ വന്ന ശേഷം ഭാവി നടപടി തീരുമാനിക്കുമെന്നും വിമതര്‍ വ്യക്‌തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :