കോടതിവിധി ആഭ്യന്തരവകുപ്പിന് തിരിച്ചടി: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പോള്‍ എം ജോര്‍ജ് വധക്കേസ് സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് കൈമാറാനുള്ള തീരുമാനം ആഭ്യന്തരവകുപ്പിനേറ്റ തിരിച്ചടിയാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കോടതിവിധി അറിഞ്ഞ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോള്‍ വധക്കേസ് അന്വേഷണം സി ബി ഐക്ക് കൈമാറിക്കൊണ്ട് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രാജി വെയ്‌ക്കണം. സി ബി ഐ അന്വേഷണത്തിലൂടെ സംഭവത്തിന്‍റെ നിജസ്ഥിതി പുറത്തു കൊണ്ടുവരാനും യഥാര്‍ഥ പ്രതികളെ കണ്ടെത്താനും കഴിയുമെന്നു കരുതുന്നു. ഐജി നടത്തിയ വാര്‍ത്താസമ്മേളനത്തെയും കോടതി വിമര്‍ശിച്ചിരുന്നു. ഇത് കേരള പൊലീസിനു നാണക്കേട്‌ ഉണ്ടാക്കിയ സംഭവമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

അതേസമയം, പൊലീസിന്‍റെ വിശ്വാസ്യത നഷ്‌ടപ്പെട്ടതിനു തെളിവാണു പോള്‍വധക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്വേഷണത്തില്‍ കോടതിക്കുള്ള അതൃപ്‌തി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :