കോഴിക്കോട്|
WEBDUNIA|
Last Modified വ്യാഴം, 23 ഫെബ്രുവരി 2012 (23:22 IST)
കൊടിയത്തൂരില്‍ സദാചാര പൊലീസ് ചമഞ്ഞ് ഷാഹിദ്ബാവ എന്ന യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പന്ത്രണ്ടാം പ്രതി നാസര്‍, ആറാം പ്രതി നാജിദ്, എട്ടാം പ്രതി റാഷിദ്, പതിനൊന്നാം പ്രതി ഷാഹുല്‍ ഹമീദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
30,000 രൂപയുടെ സ്വന്തം ജാമ്യത്തിനും തുല്യ സംഖ്യക്കുള്ള രണ്ട് ആള് ജാമ്യത്തിനുമാണ് പ്രതികള്‍ക്ക് ജാമ്യമനുവദിച്ചത്. പ്രതികള്‍ മുക്കം പോലീസ് സ്റ്റേഷന് പരിധി വിട്ടുപോവാന്‍ പാടില്ലെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അര്‍ദ്ധരാത്രി സംശയാസ്പദസാഹചര്യത്തില്‍, ഭര്‍ത്താവില്ലാത്ത സ്ത്രീയുടെ വീട്ടില്‍ കണ്ടെന്നാരോപിച്ച് ചെറുവാടി ചുള്ളിക്കാപ്പറമ്പ് തേലീരി ഷഹീദ് ബാവയെ (27)യെ 2011 നവംബര്‍ പത്തിനാണ് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. കേസില്‍ മൊത്തം 15 പേരാണുള്ളത്.