കൊച്ചി മെട്രോ പദ്ധതി തകര്‍ക്കാന്‍ വി എസ് ശ്രമിക്കുന്നു: ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ശ്രമം കൊച്ചി മെട്രോ പദ്ധതി തകര്‍ക്കാനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. പദ്ധതിയെ വിവാദങ്ങളില്‍ കുടുക്കാനാണു വി എസിന്റെ ശ്രമം. ശ്രീധരനെ സര്‍ക്കാര്‍ തള്ളിപ്പറയുന്നു, ഉദ്യോഗസ്ഥര്‍ കമ്മിഷന്‍ ദാഹികളാണെന്നുമൊക്കെയാണ് വി എസിന്റെ ആരോപണം. ഇതൊക്കെ പ്രതിപക്ഷ നേതാവിനു പറ്റിയതാണോയെന്നു ചിന്തിക്കണമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

പദ്ധതിയെ സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണു നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. തിരുവനന്തപുരത്ത് യു ഡി എഫ്‌ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപരുത്തെ മോണോ റയില്‍ പദ്ധതി മൂന്നു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. തലസ്ഥാന നഗര വികസന പദ്ധതിയുടെ രണ്ടാംഘട്ടം അംഗീകരിച്ചു. വിശദ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :