കൈവെട്ട് കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി| WEBDUNIA| Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2010 (11:56 IST)
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ പ്രൊഫ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. അക്രമിസംഘത്തിന്‍റെ ഡ്രൈവര്‍ ആയിരുന്ന പരീത് ആണ് അറസ്റ്റിലായിരിക്കുന്നത്. അധ്യാപകന്‍റെ കൈവെട്ട് കേസില്‍ അറസ്റ്റിലാകുന്ന ഇരുപത്തിയഞ്ചാമത്തെ ആളാണ് പരീത്.

സൗത്ത്‌ വാഴക്കുളം സ്വദേശിയാണ് അറസ്റ്റിലായ പരീത്‌. കേസിന്‍റെ അന്വേഷണസംഘ തലവന്‍ പി എന്‍ ഉണ്ണിരാജയുടെ നേതൃത്വത്തിലുളള സംഘമാണ്‌ മംഗലാപുരത്തു വച്ച്‌ പരീതിനെ അറസ്റ്റു ചെയ്തത്‌. അധ്യാപകന്‍റെ കൈവെട്ടിയ അക്രമികള്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡ്രൈവറായിരുന്നു ഇയാള്‍.

കേസിലെ മുഖ്യപ്രതി നാസറാണു തന്നെയും കൃത്യത്തിനായി നിയോഗിച്ചതെന്നു പരീത്‌ പൊലീസിനു മൊഴി നല്‍കി. എന്നാല്‍, അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും തനിക്ക്‌ അറിയില്ല എന്നും പരീത് പറഞ്ഞു. അധ്യാപകനോടുള്ള വൈരാഗ്യം തന്നെയാണു അക്രമത്തിനു കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :