കൈക്കൂലിക്കേസ്: വനിതാ സബ് രജിസ്ട്രാര്‍ സസ്‌പെന്‍ഷനില്‍

കൈക്കൂലി വാങ്ങി; സബ് രജിസ്ട്രാര്‍ക്ക് പണി കിട്ടി

ചടയമംഗലം| AKJ IYER| Last Modified ശനി, 19 ഓഗസ്റ്റ് 2017 (11:21 IST)
കൈക്കൂലി ആവശ്യപ്പെട്ട
കേസിൽ വനിതാ സബ് രജിസ്ട്രാറെ അധികാരികൾ സസ്‌പെൻഡ് ചെയ്തു. പ്രമാണം പതിച്ചു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിയെ തുടർന്ന്

ചടയമംഗലം സബ്രജിസ്ട്രാർ മഞജുഷയാണ് സസ്പെൻഷനിലായത്.

കഴിഞ്ഞ ജൂൺ പതിനാറിന് പ്രമാണം പതിച്ചു നൽകാൻ ഓഫീസിൽ സമർപ്പിച്ചെങ്കിലും ഓഫീസിൽ ഇത് പിടിച്ചുവച്ചിരിക്കുകയായിരുന്നു. പ്രമാണം ആവശ്യപ്പെട്ട് ഉടമ സമീപിച്ചപ്പോൾ
മതിയായ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ പ്രമാണം ഉടമയെ തിരിച്ചയച്ചു. തുടർന്ന് ഓൺലൈൻ വഴി പണമടയ്ക്കുകയും ഏറെ വാഗ്‌വാദങ്ങൾക്ക് ശേഷം പ്രമാണം വാങ്ങുകയും ചെയ്തു.

തുടർന്ന് പ്രമാണ ഉടമ മന്ത്രിക്കും ഉന്നത അധികാരികൾക്കും നേരിട്ട് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട ദക്ഷിണമേഖലാ അധികാരിയെ അന്വേഷണ ചുമതല ഏൽപ്പിച്ചു. പരിശോധനയിൽ സബ് രജിസ്ട്രാർ കുറ്റക്കാരിയാണെന്നും പല രേഖകളിലും കൃത്രിമം ഉണ്ടെന്നും കണ്ടെത്തി. തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :