കേസ് രാഷ്ട്രീയപരമായി നേരിടും: മുഹമ്മദ് ബഷീര്‍

കൊച്ചി| അവിനാഷ്. ബി|
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മാധ്യമങ്ങളില്‍ നടക്കുന്ന വിവാദമായ വെളിപ്പെടുത്തലുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുസ്ലീംലീഗ് നേതാവും എം പിയുമാ‍യ ഇ ടി മുഹമ്മദ് ബഷീര്‍. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാവിഷന്റെ നീക്കം അപഹാസ്യമാണെന്നും ബഷീര്‍ പറഞ്ഞു. വ്യാജ സി ഡി തയ്യാറാക്കിയെന്നത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. എല്ലാ രേഖയും ഉണ്ടാക്കിയത് റൌഫ് തന്നെയാണ്. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇന്ത്യാവിഷന്റെ വെളിപ്പെടുത്തലുകളില്‍ മുനീറിനെ കക്ഷി ചേര്‍ക്കേണ്ട കാര്യമില്ലെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അതേസമയം, ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി എം നേതാവ് എം വി ജയരാജന്‍ പറഞ്ഞു. ഇന്ത്യാവിഷന്‍ പുറത്തുവിട്ട വാര്‍ത്ത അതീവഗൌരവതരമാണെന്നും ജയരാജന്‍ പറഞ്ഞു. ജുഡീഷ്യറിയെ അഴിമതിവിമുക്തമാക്കണം. പണം കൊണ്ട് എല്ലാം വെട്ടിപ്പിടിപ്പിക്കാമെന്ന അവസ്ഥ തരംതാണതാണെന്നും ജയരാജന്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരെ വന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ കെ ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ച ഉമ്മന്‍ ചാണ്ടി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :