കേരളത്തില്‍ പുരുഷ ആത്മഹത്യ കൂടുന്നു!

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 30 ഒക്‌ടോബര്‍ 2010 (08:54 IST)
കേരളത്തില്‍ കൂടിവരുകയാണെന്നും, ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്മാരാണെന്നും തിരുവനന്തപുരം എം ജി കോളജില്‍ നടന്ന ദ്വിദിന സെമിനാര്‍ വെളിപ്പെടുത്തുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ ആത്മഹത്യക്കു പ്രേരകമാവുന്നു എന്നാണ്‌ മറ്റൊരു ഞെട്ടിപ്പിക്കുന്ന വിലയിരുത്തല്‍.

1998 മുതല്‍ 2008 വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി അഡീ. ഡി.ഐ.ജി സിബി മാത്യൂസ് ആണ്‌ സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണെന്ന് വെളിപ്പെടുത്തിയത്. മനശ്ശാസ്ത്ര - സാമൂഹികശാസ്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന " മള്‍ട്ടി ഡിസിപ്ലിനറി പെര്‍സ്പെക്റ്റീവ്സ് ഓണ്‍ സൂയിസൈഡ് "എന്ന സെമിനാര്‍ കേരള സര്‍‌വകലാശാലാ ബയോ ഇന്‍‌ഫോമാറ്റിക്സ് ഡയറക്ടര്‍ ഡോ. അച്യുത് ശങ്കറാണ് ഉദ്ഘാടനം ചെയ്തത്.

പ്രമുഖ ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുംചേരി, പ്രിന്സിപ്പാള്‍ ഡോ. ജയകുമാര്‍ വകുപ്പു മേധാവികളായ ഡോ. മൃദുല, ഡോ. സരിത എന്നിവര്‍ സംസാരിച്ചു. രണ്ടാം ദിവസം ഗവേഷകരും വിദ്യാര്‍ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :