കേരളത്തിലെ സീറ്റു തർക്കം: കോണ്‍ഗ്രസ് ഹൈക്കമാന്റിന് കടുത്ത അതൃപ്തി

കേരളത്തിലെ സീറ്റു തർക്കം നീളുന്നതില്‍ കോൺഗ്രസ് ഹൈക്കമാന്റിന് കടുത്ത അതൃപ്തി. ഏതെങ്കിലും ഒരു വിഭാഗം വിട്ടുവീഴ്ച്ച ചെയ്യാതെ മുന്നോട്ട് പോകാന്‍ ആകില്ലെന്ന് കേരളത്തിലെ നേതാക്കളെ ഹൈക്കമാന്റ് അറിയിച്ചു. അതേസമയം, തീരുമാനം നേതാക്കളില്‍ അടിച്ചേല്‍പ്പിക്കാനില്

ന്യൂഡൽഹി, കോൺഗ്രസ്, സോണിയ ഗാന്ധി Newdelhi, Congress, Sonia Gandhi
ന്യൂഡൽഹി| rahul balan| Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (11:51 IST)
കേരളത്തിലെ സീറ്റു തർക്കം നീളുന്നതില്‍ കോൺഗ്രസ് ഹൈക്കമാന്റിന് കടുത്ത അതൃപ്തി. ഏതെങ്കിലും ഒരു വിഭാഗം വിട്ടുവീഴ്ച്ച ചെയ്യാതെ മുന്നോട്ട് പോകാന്‍ ആകില്ലെന്ന് കേരളത്തിലെ നേതാക്കളെ ഹൈക്കമാന്റ് അറിയിച്ചു. അതേസമയം, തീരുമാനം നേതാക്കളില്‍ അടിച്ചേല്‍പ്പിക്കാനില്ലെന്ന നിലപാടിലാണ് ഹൈക്കമാന്റ്. തർക്കം പരിഹരിക്കാന്‍ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടതാണ് ഹൈക്കമാൻന്റിന്റെ അതൃപ്തിക്ക് കാരണം.

കഴിഞ്ഞ ആറു ദിവസമായി നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും കേരള നേതാക്കളുമായി ചർച്ച നടത്തി. എന്നാല്‍ നേതാക്കൾ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല. നിലപാടില്‍ മാറ്റം വരുത്താൻ തയാറല്ലെന്ന് ഉമ്മൻ ചാണ്ടിയും സുധീരനും ഹൈക്കമാന്റിനെ അറിയിച്ചു.

ഏത് തീരുമാനവും താന്‍ അംഗീകരിക്കുമെന്നും, വേണ്ടിവന്നാല്‍ മത്സരരംഗത്തു നിന്നും മാറി നില്‍ക്കുമെന്നും ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ച ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയതെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :