കേരളത്തിന് കെഎസ്ആര്‍ടിസി നഷ്‌ടമാകില്ല

കോട്ടയം| Last Updated: ചൊവ്വ, 5 മെയ് 2015 (11:15 IST)
കെ എസ് ആര്‍ ടി സിയുടെ പേരിന്‍റെ അവകാശം കേരളത്തിന്, നഷ്‌ടമായേക്കില്ല. നേരത്തെ, 2013 ജനുവരിയില്‍ കര്‍ണാടക, കെ എസ് ആര്‍ ടി സി യെന്ന പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തിന് ഈ പേര് ഉപയോഗിക്കാനാവാത്ത സാഹചര്യം ആയിരുന്നു.

തുടര്‍ന്നാണ് കേരളം കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്സ് ഡിസൈന്‍സ് ആന്‍ഡ് ട്രേഡ്മാര്‍ക്കിന് പരാതി നല്‍കിയത്. ആദ്യമായി കര്‍ണാടക അപേക്ഷിച്ചതിനാല്‍ ആ പേര്, അനുവദിക്കണമെന്നായിരുന്നു കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാദം.

എന്നാല്‍ കര്‍ണാടക റോഡ് ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ നിലവില്‍ വന്നത് 1974ലാണെന്നും 1965ല്‍ തന്നെ കെ എസ് ആര്‍ ടി സി എന്ന പേരില്‍ കേരളത്തില്‍ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി. വിധി കേരളത്തിന് അനുകൂലമായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :