കേരളം ചെറിയ പെരുന്നാളിന്റെ വിശുദ്ധിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
പുണ്യം പൂത്തുലഞ്ഞ വിശുദ്ധ റംസാനിലെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് വിരാമം കുറിച്ച് ചെറിയ പെരുന്നാള്‍ എത്തി. ഒരു മാസത്തെ കഠിന വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവുമായി കേരളത്തിലെ മുസ്ലീം സമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ കൊണ്ടാടുന്നു.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിള്‍ ഇന്നലെയായിരുന്നു ഈദുല്‍ ഫിത്തര്‍ എന്ന ചെറിയ പെരുന്നാള്‍. ഒരു മാസക്കാലം അന്നപാനീയങ്ങള്‍ വെടിഞ്ഞ് ശരീരത്തെയും മനസ്സിനെയും ദൈവ മാര്‍ഗത്തില്‍ മാത്രം അര്‍പ്പിച്ച് വ്രതമെടുത്ത വിശ്വാസികള്‍ക്കുള്ള ആഘോഷത്തിന്‍റെ ദിനമാണ് ചെറിയ പെരുന്നാള്‍.

പെരുന്നാള്‍ നമസ്കാരങ്ങള്‍ക്കായി നാടെങ്ങും ഈദ്ഗാഹുകള്‍ ഒരുക്കിയിരുന്നു. സക്കാത്ത്‌ വിതരണവും സഹായ പ്രവര്‍ത്തനങ്ങളും നേരത്തെ ആരംഭിച്ച വിശ്വാസികള്‍ പെരുനാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന മതശാസന പാലിച്ചുകൊണ്ട്‌ ഒറ്റയ്ക്കും കൂട്ടായും ഫിത്ര് സക്കാത്ത്‌ എന്ന ധാന്യവിതരണവും നടത്തി.

സംസ്ഥാനത്ത് ഈദുല്‍ ഫിത്തര്‍ ബുധനാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമും കോഴിക്കോട് വലിയ ഖാസിയും അറിയിച്ചിരുന്നു. കേരളത്തില്‍ തിങ്കളാഴ്ച ശവ്വാല്‍ പിറ കാണാത്തതിനാല്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി പെരുന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :