കേരള പൊലീസ് തമിഴ്‌നാട്ടിലേക്ക്

തിരുവനന്തപുരം| WEBDUNIA|
പോള്‍ വധക്കേസില്‍ കേരള പൊലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച ഓംപ്രകാശും, പുത്തന്‍ പാലം രാജേഷും തമിഴ്‌നാട്ടില്‍ കീഴടങ്ങിയ സാഹചര്യത്തില്‍ കേരള പൊലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു. തമിഴ്‌നാട് പൊലീസ് കേരളപൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണിത്. ഇരുവരേയും നാളെ കേരളപോലീസ് കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം, കേരള പൊലീസ് പീഡിപ്പിക്കുമെന്ന് ഭയന്നാണ് കേരളത്തില്‍ കീഴടങ്ങാതിരുന്നതെന്ന് പ്രതികളുടെ അഭിഭാഷകന്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു. ഇന്നു രാവിലെ പതിനൊന്നരയോടെ ആയിരുന്നു ഓംപ്രകാശും, പുത്തന്‍പാലം രാജേഷും കീഴടങ്ങിയത്. 2004 മുതല്‍ നിലവിലുണ്ടായിരുന്ന ഒരു കേസിലാണ് ഇരുവരും തിരുനെല്‍വേലിയിലെ കോടതിയില്‍ കീഴടങ്ങിയത്. കീഴടങ്ങിയ ഇവരെ പാളയംകോട്ട ജയിലിലേക്ക് കൊണ്ടു പോയി.

കീഴടങ്ങുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ ഓംപ്രകാശും, രാജേഷും തീരുമാനമെടുത്തിരുന്നുവെന്നാണ് സൂചന. കൂടാതെ, കേരളത്തിലെ മാധ്യമങ്ങളില്‍ പോള്‍ വധം സംബന്ധിച്ച് കൂടുതല്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്‍റെ കീഴിലുള്ള കേസില്‍ കീഴടങ്ങാന്‍ ഇരുവരും തീരുമാനിച്ചതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :