യുഡിഎഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; എല്‍ഡിഎഫ് വ്യക്തമായ ലീഡില്‍- ഉടുമ്പഞ്ചോലയില്‍ എംഎം മണി മുന്നില്‍, പാലായില്‍ മാണി തിരിച്ചുവന്നു, ധര്‍മടത്ത് പിണറായിക്ക് 10000 വോട്ടിന്റെ ലീഡ്, മുകേഷ് ശക്തമായ ലീഡോടെ മുന്നേറുന്നു

  Kerala Assembly Election Results 2016, Kerala Assembly Election Result, Assembly Election Result, Election Result, Assembly Election, Oommenchandy, VS, Pinarayi, LDF, UDF, BJP, P C George, Mani, Babu, Nikeshkumar
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 19 മെയ് 2016 (09:12 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് വ്യക്തമായ ലീഡോടെ മുന്നില്‍. യുഡിഎഫ് ഒരു ഘട്ടത്തില്‍ ഒപ്പമെത്തിയെങ്കിലും പിന്നീട് തിരിച്ചടി നേരിടുകയായിരുന്നു. ആദ്യഘട്ട ഫലത്തില്‍ ഉടുമ്പഞ്ചോലയിലെ സിപിഎം സ്ഥാനാര്‍ഥി എംഎം മണി മുന്നിലാണ്. കൊല്ലത്ത് സിപിഎം സ്ഥാനാര്‍ഥിയുംനടനുമായ മുകേഷ് മുന്നേറുന്നു. ആദ്യഘട്ട ഫലങ്ങളില്‍ അതിശക്തമായ ലീഡിലാണ് താരം മുന്നേറുന്നത്.

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാര്‍ കെ എം മാണി പാലായില്‍ പിന്നില്‍ നിന്ന് മുന്നിലേക്ക് കയറി. എന്‍സിപി നേതാവും ഇടത് സ്ഥാനര്‍ഥിയുമായ മാണി സി കാപ്പനാണ് പിന്നില്‍. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കെ എം മാണി മുന്നേറുന്നത്.

ധര്‍മടത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ലീഡ് ചെയ്യുന്നു.10000 വോട്ടിന്റെ ലീഡാണ് പിണറായിക്ക് നിലവിലുള്ളത്.

ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും. ഇരുമുന്നണികള്‍ക്കുമൊപ്പം എന്‍ ഡി എയ്ക്കും ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :