കേരള എക്സ്പ്രസില്‍ യാത്രക്കാരിയെ കൊള്ളയടിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
കേരള എക്സ് പ്രസില്‍ യാത്രക്കാരിയുടെ സ്വര്‍ണവും പണവും കവര്‍ന്നതായി റിപ്പോര്‍ട്ട്. മാന്നാര്‍ സ്വദേശിനിഅ സുജാത വര്‍മ്മയുടെ നാല്‍പ്പത് ഗ്രാം സ്വര്‍ണവും 30,000 രൂപയും റേഷന്‍കാര്‍ഡ്, എടിഎം കാര്‍‌ഡ്, ആധാര്‍ തുടങ്ങിയവ അടങ്ങിയ ബാഗുമാണ് കവര്‍ച്ച ചെയ്തത്

ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്നു ഇവര്‍. ഇവരുടെ ബര്‍ത്തില്‍ നിന്നാണ് സ്വര്‍ണവും പണവും അപഹരിക്കപ്പെട്ടത്. തിരുപ്പൂരിനും കോയമ്പത്തൂരിനും മദ്ധ്യേയാണ് കവര്‍ച്ച നടന്നതെന്നാണ് കരുതപ്പെടുന്നത്. റെയില്‍‌വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :