കെ‍എസ്ആര്‍ടിസിക്ക് 75 കോടി സഹായം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കെഎസ്ആര്‍ടിസിക്ക് അടിയന്തര സഹായമായി 75 കോടി രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബജറ്റില്‍ വകയിരുത്തിയ തുകയില്‍ നിന്നാണ് 75 കോടി നല്‍കുക.

ഒരു മാസം ശമ്പളത്തിന് 45 കോടി രൂപയും പെന്‍ഷന് 36 കോടി രൂപയുമാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പെടെ മുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ഈ തുക ആശ്വാസമായിരിക്കും.

നവംബറില്‍ പെന്‍ഷന്‍ വിതരണത്തിനായി കണ്ടെത്തിയ 40 കോടി രൂപ വായ്പ ശമ്പളം നല്‍കാന്‍ വേണ്ടി വന്നു. 25 കോടി രൂപ കെടിഡിഎഫ്‌സി മുഖേന വായ്പയെടുത്താണ് ഡിസംബറിലെ ശമ്പളം നല്‍കിയത്.

പ്രതിസന്ധി പരിഹരിക്കാന്‍ പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയോ സര്‍ക്കാരും കോര്‍പ്പറേഷനും തുല്യപങ്കാളിത്തത്തോടെ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുകയോ വേണമെന്ന് കെഎസ്ആര്‍ടിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം ഈ നിര്‍ദേശത്തോട് ധനവകുപ്പ് അനുകൂലമായി പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :