കെഎസ്ആര്‍ടിസി: പ്രശ്നങ്ങളില്‍ മുങ്ങിയാണോടുന്നെങ്കിലും റിക്കോര്‍ഡ് വരുമാനം

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (18:29 IST)
PRO
ആകെ പ്രശ്നങ്ങളാണു കെഎസ്ആര്‍ടിസിക്കെങ്കിലും വരുമാനത്തില്‍ റിക്കോര്‍ഡ് സൃഷ്ടിച്ചു മുന്നേറുകയാണിപ്പോള്‍ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയാണു കെഎസ്ആര്‍ടിസി കൈവരിച്ചത്.

തിങ്കളാഴ്ചത്തെ മൊത്ത വരുമാനം 6.58 കോടി രൂപയുടേതാണ്‌. ഈ ദിവസം 5176 ഷെഡ്യൂളുകളാണ്‌ കെഎസ്ആര്‍ടിസി നടത്തിയത്. ഇതിനൊപ്പം ഞായറാഴ്ച 4791 ഷെഡ്യൂളുകള്‍ നടത്തിയപ്പോള്‍ വരുമാനം 4.75 കോടി രൂപയായും ഉയര്‍ന്നിരുന്നു.

ഡീസല്‍ വില വര്‍ദ്ധന കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയുണ്ടായപ്പോള്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്രകാരം ചെയ്യുന്നത് മെച്ചമാകാനിടയില്ല എന്ന സൂചനയാണ്‌ ഞായറാഴ്ചയും തിങ്കളാഴ്ചയും പരമാവധി സര്‍വീസുകള്‍ നടത്തി റിക്കോഡ് വരുമാനം നേടിയപ്പോള്‍ ഉണ്ടായത്.

അടുത്ത കാലം വരെയും ശരാശരി വരുമാനം 5 കോടി രൂപയായിരുന്നത് നിലനിര്‍ത്തുക എന്നത് മാത്രമാണ്‌ തത്കാലത്തേക്കെങ്കിലും കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാന്‍ സാധ്യമാകുന്നത് എന്ന അഭിപ്രായമാണുള്ളത്.

ഡീസല്‍ സബ്സിഡി ഇല്ലാതായതോടെ കെഎസ്ആര്‍ടിസി സിവില്‍ സപ്ലൈസ് വക പമ്പുകളില്‍ നിന്നും സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസല്‍ വാങ്ങാന്‍ ആരംഭിച്ചു കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :