കെ സുന്ദര ചതിച്ചു! മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്ക് തോറ്റു

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുള്‍ റസാക്ക് 89 വോട്ടുകള്‍ക്ക് ബി ജെ പിയുടെ കെ സുരേന്ദ്രനെ തോല്‍പ്പിച്ചു. പി ബി അബ്ദുള്‍ റസാക്ക് 56870 വോട്ടുകള്‍ നേടിയപ്പോള്‍ കെ സുരേന്ദ്രന് 56781 വോട്ടുകളാണ് ലഭിച്

മഞ്ചേശ്വരം, കെ സുരേന്ദ്രന്‍, ബി ജെ പി Manjeshwarm, K Surendran, BJP
മഞ്ചേശ്വരം| rahul balan| Last Modified വ്യാഴം, 19 മെയ് 2016 (12:42 IST)
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുള്‍ റസാക്ക് 89 വോട്ടുകള്‍ക്ക് ബി ജെ പിയുടെ കെ സുരേന്ദ്രനെ തോല്‍പ്പിച്ചു. പി ബി അബ്ദുള്‍ റസാക്ക് 56870 വോട്ടുകള്‍ നേടിയപ്പോള്‍ കെ സുരേന്ദ്രന് 56781 വോട്ടുകളാണ് ലഭിച്ചത്.

മണ്ഡലത്തില്‍ ഏറ്റവും നിര്‍ണായകമായത് കെ സുരേന്ദ്രന്റെ അപരസ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രയുടെ സ്ഥാനാര്‍ത്ഥിത്വമാണ്. 467 വോട്ടുകളാണ് മണ്ഡലത്തില്‍ കെ സുരേന്ദ്ര നേടിയത്. അതേസമയം, ബി ജെ പിയുടെ വിജയം മുന്നില്‍ കണ്ട സി പി എം മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും യു ഡി എഫിന് വോട്ട് മറിച്ചെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.

ശക്തമായ തൃകോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ജയം. അവസാന നിമിഷംവരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് കെ മുരളീധരന്‍ മണ്ഡലം നിലനിര്‍ത്തിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :