കെ എം മാണി ബജറ്റ് വായിച്ചു

സംസ്ഥാനസര്‍ക്കാരിന്റെ അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെ എം മാണി സഭയില്‍ അവതരിപ്പിച്ചു. ഭരണപക്ഷ എം എല്‍ എമാര്‍ കടന്നുവരുന്ന കവാടത്തിലൂടെ എത്തിയ ധനമന്ത്രി പിന്‍ നിരയിലെ സീറ്റില്‍ നിന്നുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്.
 
വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണകക്ഷി എം എല്‍ എമാരുടെയും കനത്ത സുരക്ഷയിലാണ് കെ എം മാണി ബജറ്റ് വായിച്ചത്. 
 
സ്പീക്കറെ നിയമസഭയിലേക്ക് കടത്താന്‍ പ്രതിപക്ഷം അനുവദിച്ചിരുന്നില്ല. സ്പീക്കറുടെ ഡയസ് കൈയേറിയ പ്രതിപക്ഷം സ്പീക്കറുടെ കസേര മറിച്ചിടുകയും മൈക്ക് അടക്കമുള്ള മറ്റ് വസ്തുക്കള്‍ തട്ടിമറിച്ചിടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് സ്പീക്കറെ സഭയിലേക്ക് കൊണ്ടുവരികയും സ്പീക്കര്‍ മാണിക്ക് അനുമതി നല്കുകയുമായിരുന്നു.
 
സ്പീക്കര്‍ ആംഗ്യത്തിലൂടെ ബജറ്റ് വായിക്കാന്‍ മാണിക്ക് അനുമതി നല്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം| JOYS JOY| Last Updated: വെള്ളി, 13 മാര്‍ച്ച് 2015 (09:22 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :