കെ ആര്‍ നാരായണന്റെ സഹോദരന്‍ അന്തരിച്ചു

കോട്ടയം| WEBDUNIA| Last Updated: വെള്ളി, 28 ജനുവരി 2011 (17:10 IST)
മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ സഹോദരന്‍ കെ ആര്‍ ഭാസ്‌കരന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു കുറച്ചു നാളായി ചികിത്സയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു കെ ആര്‍ ഭാസ്‌കരന്‍. സംസ്‌കാരം ശനിയാഴ്ച ഉഴവൂരിലെ വീട്ടുവളപ്പില്‍ നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :