കുഴല്‍ കിണറില്‍ നിന്ന് പാചകവാതകം!

ആലപ്പുഴ| WEBDUNIA|
പാചകം ചെയ്യാന്‍ കിണറ്റിലെ വെള്ളം ഉപയോഗിക്കാറുണ്ട്. എന്നാല്‍ പാചക വാതകവും കിണറ്റില്‍ നിന്ന് ഉപയോഗിക്കുകയാണ് ആറട്ടുവഴിലെ രമേശന്‍. ഇദ്ദേഹം കുടിവെള്ളത്തിനായി കുഴിച്ച കുഴല്‍ കിണറില്‍ പ്രകൃതിവാതകം കണ്ടെത്തുകയായിരുന്നു. ഇത് ഉപയോഗിച്ച് പാചകം ചെയ്യാം എന്ന് മനസ്സിലാക്കിയ രമേശന്‍ കിണറ്റിലെ വാതകം പാചകത്തിന് ഉപയോഗിച്ച് തുടങ്ങി.

രണ്ടാഴ്ച മുന്‍പാണ് രമേശന്‍ തന്റെ വീട്ടുപറമ്പില്‍ ഒര‌ു കുഴല്‍കിണര്‍ കുഴിച്ചത്. സാധാരണ ആറുമീറ്റര്‍ താഴ്ചയില്‍ ജലം ലഭിക്കുന്ന പ്രദേശമാണ് ഇവിടം. എന്നാല്‍ 16 മീറ്റര്‍ താഴ്ന്നിട്ടും വെള്ളം കിട്ടിയില്ല.

കുഴല്‍ കിണര്‍ പണിയുന്നവര്‍ രണ്ടാമത്തെ ദിവസം പണിക്കെത്തിയപ്പോള്‍ ഇവരില്‍ ഒരാള്‍ പൈപ്പിന് അരികില്‍ നിന്നുകൊണ്ട് ബീഡി വലിക്കാന്‍ തീപ്പെട്ടി ഉരച്ചു. പൊടുന്നനെ നീലജ്വാല പടര്‍ന്നപ്പോഴാണ് പൈപ്പില്‍ പ്രകൃതി വാതകം ഉണ്ടോയെന്ന് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ഇത് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൈപ്പിലൂടെ പ്രകൃതിവാതകം ലഭ്യമാക്കുന്നുവെന്ന് മനസിലായതിനേത്തുടര്‍ന്ന് വീട്ടില്‍ പാചകത്തിന് ഈ വാതകം ഉപയോഗിക്കാന്‍ രമേശന്‍ തീരുമാനിക്കുകയായിരുന്നു.

കട്ടി കൂടിയ ഒര‌ു പൈപ്പ് ഉപയോഗിച്ച് വീട്ടിലെ സറ്റൌവിലേക്ക് ഈ വാതകം എത്തിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ തൊട്ടടുത്തുള്ള വീട്ടിലേക്കും ഈ വാതകമാണ് ഉപയോഗിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :