കുപ്പി ഷിബു പിടിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
കുപ്രസിദ്ധ ഗുണ്ട കുപ്പി ഷിബുവിനെ പൊലീസ് പിടിയിലായി. ഗുണ്ടാ നിയമ പ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ഷിബുവിനെ പിടിച്ചത്.

അനധികൃത മണല്‍ ഖനനം ഉള്‍പ്പെടെ നിരവധി പിടിച്ചുപറി കേസുകളും അടിപിടി കേസുകളും ബിജുവിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അമ്പലത്തറ റ്റി സി 48/769 ല്‍ താമസം ഷിബുവിനെ ഫോര്‍ട്ട് എ സി സുരേഷ് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം സി ഐ എസ് വൈ സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ്‌ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :