കുട്ടനാട്ടില്‍ ദാദാപ്പിരിവ് - ബി.ജെ.പി

P.K. Krishnadas
KBJWD
കുട്ടനാട്ടില്‍ കെ.എസ്.കെ.ടി.യു ദാദാപ്പിരിവ് നടത്തുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ് ആരോപിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കൃഷ്ണദാസ് കുട്ടനാട്ടിലെ പാടശേഖരങ്ങളിലെത്തിയത്. മഴയില്‍ വ്യാപകമായി കൃഷി നശിച്ച തായങ്കരിയിലാണ് അദ്ദേഹം ആദ്യം എത്തിയത്. കൊയ്യാന്‍ പാകമായ നെല്‍ക്കതിരുകള്‍ കനത്ത മഴയിലും കാറ്റിലും ഒടിഞ്ഞ് കിടക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

പാടത്ത് വെള്ളം കെട്ടി കിടക്കുന്നതിനാല്‍ നെല്ല് കിളിര്‍ത്തിട്ടുമുണ്ട്. കൊയ്ത്ത് യന്ത്രം ഇറക്കുന്നതിന് തടസ്സം നില്‍ക്കുന്ന കെ.എസ്.കെ.ടി.യുവിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കൃഷ്ണദാസ് പറഞ്ഞു. കര്‍ഷകര്‍ക്ക് കൊയ്ത്ത്, മെതി യന്ത്രങ്ങള്‍ ഇറക്കുന്നതിന് സ്വതന്ത്രമായ അവകാശം സര്‍ക്കാര്‍ നല്‍കണം.

തിരുവനന്തപുരം | M. RAJU| Last Modified ചൊവ്വ, 18 മാര്‍ച്ച് 2008 (16:35 IST)
ഇതിന് തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ബി.ജെ.പിയുടെയും കര്‍ഷക മോര്‍ച്ചയുടെയും ഭാ‍ഗത്ത് നിന്നും ഉണ്ടാകും. മഴയോടൊപ്പം കെ.എസ്.കെ.ടി.യുവിന്‍റെയും സര്‍ക്കാരിന്‍റെയും ധിക്കാരപരമായ സമീപനമാണ് കുട്ടനാട്ടിലെ കൃഷിനാശത്തിന് കാരണം. കെ.എസ്.കെ.ടി.യു കുട്ടനാട്ടില്‍ ദാദാപ്പിരിവ് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :