കുഞ്ഞാലിക്കുട്ടിയുടേത് പുറത്ത് പറയാനാവാത്ത തമാശകള്‍: കെ എസ് യു
മലപ്പുറം|
WEBDUNIA|
PRO
PRO
വിദ്യാഭ്യാസവകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗ് ആണെന്ന കെ എസ് യു വിന്റെ പ്രസ്താവന തമാശയായി കണ്ടാല്‍ മതിയെന്ന വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ കെ എസ് യു. കുഞ്ഞാലിക്കുട്ടി പറയുന്നത് പുറത്ത് പറയാനാവാത്ത തമാശകളാണെന്ന് കെ എസ് യു.
കുഞ്ഞാലിക്കുട്ടി പറയുന്നത് കേട്ടാല്‍ തമാശ പറയുന്നത് ആരാണെന്ന് മനസിലാകും. ഞങ്ങള്‍ ചാനലില്‍ പറയാവുന്ന തമാശകളെ പറയാറുള്ളൂ. കുഞ്ഞാലിക്കുട്ടി പുറത്തു പറയാനാവാത്ത തമാശകളാണ് പറയുന്നതെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് മലപ്പുറത്ത് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിനെ വ്യവസായ മാഫിയയാക്കിയാല് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജോയ് പറഞ്ഞു.