കാശ്‌മീര്‍ റിക്രൂട്‌മെന്റ് കേസ്: പ്രോസിക്യൂഷന് അനുമതി

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2011 (12:15 IST)
കാശ്‌മീര്‍ റിക്രൂട്‌മെന്റ് കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. വെടിയേറ്റുമരിച്ച നാല്‌ പ്രതികള്‍ ഉള്‍പ്പെടെ 24 പേരെയാണ്‌ എന്‍ ഐ എ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്‌.

അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ കുറ്റപത്രം ഇന്ന്‌ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ സംസ്ഥാന പൊലീസ്‌ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സലാമാണ്‌ കേസിലെ ഒന്നാം പ്രതി.

കേരളത്തിലെ പല തീവ്രവാദ കേസുകളിലും പ്രതിയായ ലഷ്കര്‍-ഇ-തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ കേസില്‍ മൂന്നാം പ്രതിയാണ്‌. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം, അനധികൃതമായി ആയുധം കൈവശം വെക്കല്‍ തുടങ്ങിയ നിയമങ്ങള്‍ അനുസരിച്ചാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :