കാള പെറ്റെന്നു കേട്ടയുടന്‍ ജയരാജന്‍ കയര്‍ എടുക്കണ്ട: ബിനോയ് വിശ്വം

കോഴിക്കോട്| WEBDUNIA|
PRO
PRO
കാള പെറ്റെന്ന് കേട്ടയുടനെ കയറെടുക്കുന്ന സ്വഭാവം സി പി എമ്മിന്‍റെ കേന്ദ്രകമ്മിറ്റിയംഗത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ലെന്ന് വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാന വനംമന്ത്രി ബിനോയ് വിശ്വത്തിന് വകതിരിവില്ലെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം‍.

ഇ പി ജയരാജന്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ക്ഷമ കാണിക്കണം. ഒരു രാഷ്ട്രീയക്കാരനായ താന്‍ രാഷ്ട്രീയക്കാരെല്ലാം മാഫിയക്കാരാണെന്ന് എങ്ങനെ പറയുമെന്നും ബിനോയ് വിശ്വം ചോദിച്ചു. ജയരാജന് കാര്യങ്ങള്‍ തന്നോട് നേരിട്ട് ചോദിച്ചറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാര്‍ മാഫിയക്കാര്‍ ആയതിനാലാണ് വനാവകാശനിയമം നടപ്പാക്കാന്‍ കഴിയാത്തതെന്ന് മന്ത്രി ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവനയോടെ ജയരാജന്‍ ഇന്ന് കോഴിക്കോട് പ്രതികരിച്ചിരുന്നു‍. സി പി ഐക്കാര്‍ മാഫിയാക്കാരാണെങ്കില്‍ അത് അങ്ങിനെതന്നെ പറയണമെന്നും അല്ലാതെ രാഷ്ട്രീയക്കാരെല്ലാം മാഫിയാക്കാരാണെന്ന് പറയരുതെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

വകതിരിവില്ലാത്തവരുടെ കൈയില്‍ അധികാരം കിട്ടിയതിന്‍റെ ദുര്‍ഗതിയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അതുകൊണ്ടാണ് വനാവകാശനിയമം നടപ്പിലാകാത്തതെന്നും ജയരാജന്‍ ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :