കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ കെപിസിസി ഉപസമിതി

തിരുവനന്തപുരം| WEBDUNIA|
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാനായി കെപിസിസി ഉപസമിതി. അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. കോണ്‍ഗ്രസ്‌ വക്‌താവ്‌ എം എം ഹസനാണ് സമിതി അധ്യക്ഷന്‍. വയനാട്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി ഡി സി സി അധ്യക്ഷന്‍മാരും സമിതിയിലെ അംഗങ്ങളാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് കെ പി സി സിക്ക് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് കെ പി സി സി സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കൈമാറും.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്‍റെ പേരില്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും സി പി എം ഇക്കാര്യത്തില്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്നും കെ പി സി സി അധ്യക്ഷന്‍ രമേശ് പറഞ്ഞു.

റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ പി ടി തോമസ് എം പിക്കെതിരെ ഐ വിഭാഗം രൂക്ഷമായ വിമര്‍ശനം നടത്തി. റിപ്പോര്‍ട്ട് അശാസ്ത്രീയമാണെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനായില്ലെങ്കില്‍ വരുന്നത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണെന്നും അത് ഈ റിപ്പോര്‍ട്ടിനേക്കാള്‍ അപകടകാരിയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി നിലപാടെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :