കസ്റ്റഡിമരണം: സിബിഐയ്ക്ക് കോടതിയുടെ അന്ത്യശാസനം

കൊച്ചി| WEBDUNIA|
PRO
ഷീലാ വധക്കേസില്‍ പ്രതിയായിരുന്ന സമ്പത്തിന്‍റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സി ബി ഐക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം. ഉന്നത ഉദ്യോഗസ്ഥര്‍ കേസില്‍ ഇടപെട്ടാല്‍ നടപടിയുണ്ടാകുമെന്നാണ് ഹൈക്കോടതിയുടെ അന്ത്യശാസനം.

ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള അന്യായമായ ഇടപെടല്‍ രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ഡയറക്ടറെ കോടതിയില്‍ വിളിച്ചു വരുത്തുമെന്നും കോടതി വ്യക്തമാക്കി.

സമ്പത്തിന്‍റെ കസ്റ്റഡിമരണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ടു ഉന്നത ഉദ്യോഗസ്ഥരെ കേസില്‍ ഉള്‍പ്പെടുത്തുന്നതിനും ഉള്‍പ്പെടുത്താതിരിക്കുന്നതിനും ഉദ്യോഗസ്ഥ തലത്തില്‍ തര്‍ക്കം നടന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിരീക്ഷണം.

സിബിഐ എസ്പിമാരായ ഷൈനി, നന്ദകുമാര്‍, അശോക്‌ കുമാര്‍ തുടങ്ങിയവര്‍ കേസില്‍ ഇടപെടെരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇടപെട്ടാല്‍ ഇവര്‍ക്കെതിരെ കോടതിയലക്‌ഷ്യത്തിന് നടപടിയെടുക്കും. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും കോടതി കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :