കസ്റ്റഡി മരണം: അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 4 ജനുവരി 2010 (09:01 IST)
കാട്ടാക്കടയിലെ കസ്റ്റഡി മരണത്തെ കുറിച്ചന്വേഷിക്കാന്‍ ഡി ജി പി ജേക്കബ് പുന്നൂസ് നിര്‍ദ്ദേശം നല്‍കി. ദക്ഷിണ മേഖലാ എ ഡി ജി പി ചന്ദ്ര ശേഖരനാണ് അന്വേഷണ ചുമതല. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഡി ജി പി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, പൊലീസ് കസ്റ്റഡിയില്‍ മരിച്ച കാട്ടാക്കട തടത്തരികത്ത് ബാബുവിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമോര്‍ട്ടം. ഇന്നലെ വൈകിട്ടോടെയാണ് ബാബു കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ വച്ച് മരിച്ചത്. ബ്വാബുവിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായാണ് ആരോപണം.

2002ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ അറിയിച്ചിരുന്നു. കാട്ടാക്കട എസ് ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബാബുവിന്‍റെ ബന്ധുക്കളും ഇന്നലെ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :