കവിയൂര്‍ കേസില്‍ നന്ദകുമാറിനെ പ്രതിചേര്‍ക്കണം: സി ബി ഐ

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കവിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാറിനെ പ്രതിചേര്‍ക്കണമെന്ന്‌ കോടതിയില്‍ ആവശ്യപ്പെട്ടു. രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ കേസില്‍ പങ്കുണ്ടെന്ന്‌ പറയാന്‍ നന്ദകുമാര്‍ ലതാനായരെ സ്വാധീനിച്ചുവെന്നാണ്‌ സിബിഐയുടെ ആരോപണം. തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കവിയൂര്‍ പീഡന കേസില്‍ രാഷ്ട്രീയക്കാര്‍ക്കോ മറ്റ് ഉന്നത നേതാക്കള്‍ക്കോ പങ്കില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. കവിയൂര്‍ കേസില്‍ പീഡനത്തിനിരയായ അനഘയെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ള ഉന്നതര്‍ പീഡിപ്പിച്ചെന്ന ആരോപണം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സി ബി ഐ പ്രത്യേക കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

നാരായണന്‍ നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയുന്നതിനു മുന്‍പ് നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചതായ സി ബി ഐയുടെ വാദം ശാസ്ത്രീയ അടിത്തറയില്ലാതെയാണെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :