കവി സച്ചിദാനന്ദന് ദുബായ് സര്‍ക്കാരിന്റെ ആദരം

സച്ചിദാനന്ദന്‍, ദുബായ്, യു എ ഇ sachithanandan, dubai, uae
rahul balan| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (03:44 IST)
ലോകസമാധാനത്തിനായി രചനകളിലൂടെ നല്‍കിയ സംഭാവനകള്‍ നല്‍കിയതിന് കവി സച്ചിദാനന്ദന് ദുബായി സര്‍ക്കാരിന്റെ ആദരം. യു എ ഇ സാസ്‌കാരിക വിജ്ഞാന വികസന മന്ത്രിയാണ് സച്ചിദാനന്ദനെ ആദരിച്ചത്. ലോകസമാധാനത്തിനായുള്ള ‘മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും’ പുരസ്‌ക്കാര ചടങ്ങിന്റെ ഭാഗമായാണ് ദുബായി സര്‍ക്കാര്‍ സച്ചിദാനന്ദനെ ആദരിച്ചത്. സ്വന്തം കവിതകളിലൂടെ ലോകസമാധാനത്തിനായി സംഭാവനകള്‍ നല്‍കിയതിനായിരുന്നു ആദരം. ദുബായ് മെയ്ദാന്‍ ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യു എ ഇ സാംസ്‌കാരിക വിജ്ഞാന വികസന മന്ത്രി യു എ ഇനില്‍ നിന്നും സച്ചിദാനന്ദന്‍ ആദരവ് ഏറ്റുവാങ്ങി.

തന്റെ കവിതകള്‍ ചൊല്ലി ചടങ്ങിനെ സച്ചിദാനന്ദന്‍ ധന്യമാക്കി. നാല് ഇംഗ്ലീഷ് കവിതകളും എന്റെ ഭാഷ എന്ന മലയാളം കവിതയും ആണ് സച്ചിദാനന്ദന്‍ വേദിയില്‍ അവതരിപ്പിച്ചത്. സച്ചിദാനന്ദനെ കൂടാതെ ജാപ്പനീസ് കവി ഡോ. ദൈസകു ഇകേഡ അടക്കം മറ്റ് മൂന്ന് കവികളെയും വേദിയില്‍ ആദരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :